ഇ​ന്ത്യ​ക്കാ​രോ​ട് പ​ടി​ഞ്ഞാ​റ​ൻ യു​ക്രെ​യ്നി​ലേ​ക്ക് നീ​ങ്ങാ​ൻ നി​ർ​ദേ​ശം

06:13 PM Feb 28, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ദ്ധ​ഭൂ​മി​യാ​യി മാ​റി​യ യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ക്കാ​രോ​ട് പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ക്കാ​രോ​ട് പ​ടി​ഞ്ഞാ​ൻ യു​ക്രെ​യ്നി​ലേ​ക്ക് നീ​ങ്ങാ​നും കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ പ​ടി​ഞ്ഞാ​റ​ൻ യു​ക്രെ​യ്നി​ൽ തി​ര​ക്കു​ള്ള​തി​നാ​ൽ നേ​രി​ട്ട് അ​തി​ർ​ത്തി​യി​ലെ​ത്ത​രു​ത്. അ​ടു​ത്തു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പോ​യി അ​വി​ടെ അ​ഭ​യം തേ​ടു​ക. അ​വി​ടെ ത​ങ്ങ​ൾ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. ന​മ്മു​ടെ ടീ​മു​ക​ൾ നി​ങ്ങ​ളെ സ​ഹാ​യി​ക്കും. ഇ​ന്ത്യ​യി​ലേ​ക്ക് മ​തി​യാ​യ വി​മാ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തി​ർ​ത്തി​യി​ലു​ള്ള നാ​ല് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ദൂ​തന്മാ​രെ വി​ന്യ​സി​ക്കാ​നും തീ​രു​മാ​ന​മാ​യി. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ റൊ​മാ​നി​യ​യി​ലേ​ക്കും കി​ര​ണ്‍ റി​ജി​ജു സ്ലോ​വാ​ക് റി​പ്പ​ബ്ലി​ക്കി​ലേ​ക്കും ഹ​ർ​ദീ​പ് പു​രി ഹം​ഗ​റി​യി​ലേ​ക്കും വി.​കെ. സിം​ഗ് പോ​ള​ണ്ടി​ലേ​ക്കും പോ​കും. ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നു​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ അ​തി​ർ​ത്തി​യി​ലേ​ക്ക് പോ​കു​ന്ന​ത്.

നി​ല​വി​ൽ 1400 ഇ​ന്ത്യ​ൻ പൗ​രന്മാരു​മാ​യി ആ​റ് വി​മാ​ന​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ബു​ക്കാ​റെ​സ്റ്റി​ൽ നി​ന്ന് നാ​ല് വി​മാ​ന​ങ്ങ​ളും ബു​ഡാ​പെ​സ്റ്റി​ൽ നി​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളും എ​ത്തി​യെ​ന്ന് വി​ദേ​ശ​ര​കാ​ര്യാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

യു​ക്രെ​യ്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ മ​ട​ക്കി കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.