യു​ക്രെ​യ്ൻ -റ​ഷ്യ സ​മാ​ധാ​ന ച​ർ​ച്ച തു​ട​ങ്ങി; ഉ​റ്റു​നോ​ക്കി ലോ​കം

05:58 PM Feb 28, 2022 | Deepika.com
മി​ൻ​സ്ക്: യു​ക്രെ​യ്ൻ-​റ​ഷ്യ സ​മാ​ധാ​ന ച​ർ​ച്ച ബെ​ലാ​റൂ​സി​ൽ തു​ട​ങ്ങി. യു​ക്രെ​യ്‌​നി​ല്‍ നി​ന്നും റ​ഷ്യ​യു​ടെ സേ​നാ​പി​ന്മാ​റ്റ​വും വെ​ടി​നി​ർ​ത്ത​ലു​മാ​ണ് പ്ര​ധാ​ന ച​ർ​ച്ച​. യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഒ​ലെ​ക്‌​സി റെ​സ്‌​നി​ക്കോ​വും സം​ഘ​ത്തി​ലു​ണ്ട്.

വെ​ടി​നി​ര്‍​ത്ത​ലും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡോ​മി​ര്‍ സെ​ല​ന്‍​സ്‌​കി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഉ​പാ​ധി​ക​ളി​ല്ലാ​ത്ത ച​ര്‍​ച്ച​യാ​ണെ​ന്നാ​ണ് റ​ഷ്യ​യു​ടെ പ്ര​തി​ക​ര​ണം.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ച​ര്‍​ച്ച​യി​ല്‍ ലോ​കം വ​ലി​യ പ്ര​തീ​ക്ഷാ​ണ് വ​യ്ക്കു​ന്ന​ത്. അ​തേ​സ​മ​യം, വി​വി​ധ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ളെ രാ​ജ്യം മ​റി​ക​ട​ക്കു​മെ​ന്ന് റ​ഷ്യ അ​റി​യി​ച്ചു.