കാ​ന​ഡ​യു​ടെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് റ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ

12:54 PM Feb 28, 2022 | Deepika.com
ഒ​ട്ടാ​വ: ക​നേ​ഡി​യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് റ​ഷ്യ​ൻ എ​യ​ർ​ലൈ​നാ​യ എ​യ്റോ​ഫ്ലോ​ട്ട്. ഉ​പ​രോ​ധം മ​റി​ക​ട​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് എ​യ്റോ​ഫ്ളോ​ട്ട് 111 വി​മാ​നം കാ​ന​ഡ​യു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

റ​ഷ്യ​യു​ടെ യു​ക്രെ​യ്നി​ലെ പ​ട്ടാ​ള ന​ട​പ​ടി​യെ തു​ട​ർ​ന്ന് റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് കാ​ന​ഡ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ല​ക്കാ​ണ് ഇ​പ്പോ​ൾ ലം​ഘി​ച്ച​ത്. ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി​യി​ൽ നി​ന്നും മോ​സ്കോ​യി​ലേ​ക്ക് പോ​യ വി​മാ​ന​മാ​ണ് ഞാ​യ​റാ​ഴ്ച കാ​നേ​ഡ​യു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

നി​യ​മ​ലം​ഘ​നം ന​ട​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​യ്‌​റോ​ഫ്‌​ളോ​ട്ടി​നെ​തി​രെ​യും എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ സ​ര്‍​വീ​സി​നെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഭാ​വി​യി​ൽ ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.