ക്രൈ​സ്റ്റ്ച​ർ​ച്ച് ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യ​ത്തി​ലേ​ക്ക്

12:37 PM Feb 28, 2022 | Deepika.com
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യ​ത്തി​ലേ​ക്ക്. 426 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന കി​വീ​സ് നാ​ലാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ 94/4 എ​ന്ന നി​ല​യി​ൽ പ​ത​റു​ക​യാ​ണ്.

60 റ​ണ്‍​സു​മാ​യി ഡെ​വ​ണ്‍ കോ​ണ്‍​വെ ക്രീ​സി​ലു​ള്ള​ത് കി​വീ​സി​ന് ആ​ശ്വാ​സ​മാ​ണ്. ഒ​രു റ​ണ്ണു​മാ​യി ടോം ​ബ്ല​ണ്ട​ൽ ആ​ണ് കൂ​ട്ടി​ന്. ഒ​രു ദി​വ​സ​വും ആ​റ് വി​ക്ക​റ്റു​ക​ളും ശേ​ഷി​ക്കേ കി​വീ​സി​ന് ജ​യി​ക്കാ​ൻ 332 റ​ണ്‍​സ് കൂ​ടി വേ​ണം.

മു​ൻ​നി​ര ത​ക​ർ​ന്ന​താ​ണ് തോ​ൽ​വി​യു​ടെ വ​ക്കി​ലേ​ക്ക് കി​വീ​സി​നെ ത​ള്ളി​യി​ട്ട​ത്. ടോം ​ലാ​തം (1), വി​ൽ യം​ഗ് (0), ഹെ​ൻ​ട്രി നി​ക്കോ​ൾ (7), ഡാ​രി​ൽ മി​ച്ച​ൽ (24) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കി​വീ​സി​ന് ന​ഷ്ട​മാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​ഗീ​സോ റ​ബാ​ഡ, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

നേ​ര​ത്തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 354/9 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു. 136 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ കെ​യി​ൽ വെ​രെ​യി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മി​ക​ച്ച ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 47 റ​ണ്‍​സു​മാ​യി റ​ബാ​ഡ​യും തി​ള​ങ്ങി.