കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി
12:31 PM Feb 28, 2022 | Deepika.com
തിരുവനന്തപുരം: കണിയാപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാൻഡിൽ നിന്നും മാറ്റി. സ്ഥലത്ത് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തി. വൻ പോലീസ് സംഘമാണ് പ്രദേശത്തുള്ളത്.