കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കീവിലെ കര്‍ഫ്യു അവസാനിച്ചു. എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഇന്ത്യക്കാരോട് എംബസി നിര്‍ദേശിച്ചു.
രക്ഷാദൗത്യത്തിന് യുക്രെയ്ന് പ്രത്യേക ട്രെയിനുകള്‍ തയാറാക്കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് കീവിലുള്ളത്.
നേരത്തെ, കീവിൽ നിന്നും ട്രെയിൻ മാർഗം യുക്രെയ്ന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് മാറാൻ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.
കീവിലെ കർഫ്യു അവസാനിച്ചു; റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങാൻ എംബസി നിർദേശം
12:20 PM Feb 28, 2022 | Deepika.com