പോ​രാ​ട്ടം അ​വ​സാ​നി​ക്കു​മോ..‍‍‍? ച​ർ​ച്ച​യ്ക്കാ​യി യു​ക്രെ​യ്ൻ സം​ഘം ബെ​ലാ​റൂ​സി​ൽ

11:24 AM Feb 28, 2022 | Deepika.com
മി​ൻ​സ്ക്: റ​ഷ്യ​യു​മാ​യു​ള്ള സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി യു​ക്രെ​യ്ന്‍ സം​ഘം ബെ​ലാ​റൂ​സി​ല്‍ എ​ത്തി​യ​താ​യി സൂ​ച​ന. ചൈ​നീ​സ് മാ​ധ്യ​മ​മാ​യ സി​ജി​ടി​എ​ന്‍ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

നേരത്തെ, റ​ഷ്യ​യു​മാ​യി ബെ​ലാ​റൂ​സി​ൽ വ​ച്ച് ച​ർ​ച്ച ന​ട​ത്തി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞി​രു​ന്നു. പ​ക​രം വാ​ഴ്സ, ഇ​സ്താം​ബു​ൾ, ബൈ​കു എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് ച​ർ​ച്ച​യ്ക്കാ​യി അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ച സ്ഥ​ല​ങ്ങ​ൾ.

എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹം നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തു​ക​യും ബെ​ലാ​റൂ​സി​ൽ വ​ച്ച് ത​ന്നെ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.