നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ; യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ത്തു​ന്നു

11:16 AM Feb 28, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യു​ള്ള ഏ​കോ​പ​നം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ നേ​രി​ട്ട് ഇ​ട​പെ​ടു​ന്നു. പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

കേന്ദ്രമന്ത്രിമാരായ ഹ​ര്‍​ദീ​പ് സിം​ഗ്പു​രി, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, കി​ര​ണ്‍ റി​ജ്ജു, വി.​ജെ.​സിം​ഗ് എ​ന്നി​വ​രാ​ണ് യു​ക്രെ​യ്‌​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന നാ​ല് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. അ​തി​ർ​ത്തി​ക​ളി​ൽ ഇ​നി​യും 3,000ത്തോ​ളം പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ‌

അതേസമയം, കീ​വി​ലു​ള്ള​വ​രോ​ട് ട്രെ​യി​നു​ക​ളി​ൽ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് പോ​കാ​ൻ എം​ബ​സി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്ക് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.