മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി.
കാംബ്ലി താമസിക്കുന്ന ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റിന്റെ കോമ്പൗണ്ടിലാണ് അപകടം നടന്നത്. മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിന്റെ ഭാര്യ തേജസ്വിയുടെ കാറില്‍ കാംബ്ലിയുടെ കാര്‍ ഇടിക്കുകയായിരുന്നു.
തേജസ്വിയുടെ കാറില്‍ ഇടിച്ചതിനു ശേഷം സമീപത്തെ മതിലില്‍ ഇടിച്ചാണ് കാംബ്ലിയുടെ കാര്‍ നിന്നത്. അപകടത്തിന് ശേഷം അപ്പാര്‍ട്ട്മെന്റിന്റെ വാച്ച്മാനുമായും ചില താമസക്കാരുമായും അദ്ദേഹം വാക്കേറ്റമുണ്ടാക്കി.
തുടര്‍ന്ന് പോലീസ് എത്തി കാംബ്ലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്നു ജാമ്യത്തില്‍ വിട്ടു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; വിനോദ് കാംബ്ലി അറസ്റ്റിൽ
09:45 AM Feb 28, 2022 | Deepika.com