യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം പു​ടി​ന്‍റെ അ​ന്ത്യ​ത്തി​ന്‍റെ തു​ട​ക്കം: ലി​സ് ട്ര​സ്

03:48 AM Feb 28, 2022 | Deepika.com
ല​ണ്ട​ൻ: യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന്‍റെ അ​ന്ത്യ​ത്തി​ന്‍റെ തു​ട​ക്ക​മാ​കാ​മെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലി​സ് ട്ര​സ്. യു​ക്രെ​യ്ൻ​കാ​ർ അ​തീ​വ ധീ​ര​ത​യോ​ടെ റ‍​ഷ്യ​ൻ പ​ട്ടാ​ള​ത്തെ നേ​രി​ടു​ന്നു. ബ്രി​ട്ട​ൻ യു​ക്രെ​യ്ൻ​കാ​ർ​ക്ക് ആ​യു​ധ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും ന​ല്കു​ന്ന​തു തു​ട​രും.

ഉ​പ​രോ​ധ​ങ്ങ​ൾ റ​ഷ്യ​ൻ സാ​ന്പ​ത്തി​ക മേ​ഖ​ല​യെ ത​ക​ർ​ക്കും. ത​ന്ത്ര​പ​ര​മാ​യ പി​ഴ​വാ​ണു പു​ടി​ൻ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. റ​ഷ്യ​ക്കെ​തി​രേ കൂ​ടു​ത​ൽ ഉ​പ​രോ​ധം ചു​മ​ത്തും. റ​ഷ്യ​ൻ​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

യു​ക്രെ​യ്നി​ലെ യു​ദ്ധം ബ്രി​ട്ടീ​ഷ് സാ​മ്പ​ത്തി​ക മേ​ഖ​ല​യെ​യും ബാ​ധി​ക്കും. പു​ടി​നെ​തി​രാ​യ യു​ദ്ധ​ത്തി​നു ന​ല്കേ​ണ്ട വി​ല മ​ന​സി​ലാ​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്കു ക​ഴി​യും. യു​ദ്ധം വ​ർ​ഷ​ങ്ങ​ൾ നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.