യു​ക്രെ​യ്ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

10:23 PM Feb 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ മു​ന്നേ​റ്റ​വും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ആ​ശ​ങ്ക​യും യോ​ഗം ച​ർ​ച്ച ചെ​യ്യും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ന്ന​ത്.

യു​ക്രെ​യ്നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യ്‌​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​വും പ​ക​ലും ശ്ര​മി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഏ​വ​രും ഐ​ക്യ​ത്തോ​ടെ നി​ൽ​ക്ക​ണ​മെ​ന്നും ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.