ആ​ണ​വ പ്ര​തി​രോ​ധ​സേ​ന​യോ​ട് സ​ജ്ജ​മാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി പു​ടി​ൻ

09:38 PM Feb 27, 2022 | Deepika.com
മോ​സ്കോ: ആ​ണ​വ ഭീ​ഷ​ണി​യു​മാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ. ആ​ണ​വ പ്ര​തി​രോ​ധ​സേ​ന​യോ​ട് സ​ജ്ജ​മാ​കാ​ൻ പു​ടി​ൻ നി​ർ​ദേ​ശം ന​ൽ​കി. റ​ഷ്യ​യ്ക്കെ​തി​രെ നാ​റ്റോ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ പു​റ​ത്തി​റ​ക്കു​ന്നെ​ന്നും പു​ടി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ണ​വ പ്ര​തി​രോ​ധ സേ​ന​യെ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​തി​രോ​ധ മ​ന്ത്രി​ക്കും സൈ​നി​ക മേ​ധാ​വി​ക്കും പു​ട്ടി​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് റ​ഷ്യ​യ്ക്കു മേ​ൽ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ഉ​പ​രോ​ധം ക​ടു​പ്പി​ക്കു​ന്ന​തും നാ​റ്റോ സ​ഖ്യം യു​ക്രെ​യ്നെ സ​ഹാ​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ഉ​ത്ത​ര​വി​നു പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.