തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ വാഹനം വാങ്ങുന്നതിനായി പണം അനുവദിച്ച് സർക്കാർ. 85,18,000 രൂപ അനുവദിച്ച് സർക്കർ ഉത്തരവിറക്കി. തനിക്ക് യാത്ര ചെയ്യാൻ പുതിയ കാർ വേണമെന്ന് ഗവർണർ രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബെൻസ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി. വിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമാനം ഇപ്പോഴാണായത്.
ഗവർണർക്ക് പുതിയ വാഹനം വാങ്ങാൻ 85 ലക്ഷം അനുവദിച്ച് സർക്കാർ
08:41 PM Feb 23, 2022 | Deepika.com