ഡ​ൽ​ഹി​യി​ൽ 10 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി വിദേശികൾ പി​ടി​യി​ൽ

08:42 PM Feb 23, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ പ​ത്തു​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന കൊ​ക്കെ​യ്നു​മാ​യി ഡ​ൽ​ഹി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘം പി​ടി​യി​ൽ. സൗ​ത്ത് അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ മൗ​റി എ​ർ​ണാ ഗം​ഗാ​ഡി​യ​ൻ (45), ന​വി മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന ഉ​ഗാ​ണ്ട സ്വ​ദേ​ശി ന​മു​ബി​രു ജ​ന​ത് (35) എ​ന്നി​വ​രെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്.

മും​ബൈ, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി സ്ത്രീ​ക​ളു​ടെ പ​ഴ്സു​ക​ളി​ലും സൗ​ദ്ധ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളി​ലും സ​മ​ർ​ഥ​മാ​യി പാ​യ്ക്ക് ചെ​യ്തു​കൊ​ണ്ട് ര​ഹ​സ്യ​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് മയക്കുമരുന്ന് ക​ട​ത്താ​നാ​ണ് ഇ​രു​വ​രും ശ്ര​മ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.