മ​ല്യ, നീ​ര​വ് മോ​ദി, ചോ​ക്സി എ​ന്നി​വ​ർ 18,000 കോ​ടി തി​രി​ച്ച​ട​ച്ചു​വെ​ന്ന് കേ​ന്ദ്രം

07:59 PM Feb 23, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: വാ​യ്പ​യെ​ടു​ത്ത് രാ​ജ്യം വി​ട്ട വ്യ​വ​സാ​യി​ക​ൾ 18,000 കോ​ടി തി​രി​ച്ച​ട​ച്ചു​വെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. വി​ജ​യ് മ​ല്യ, നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി എ​ന്നീ വ്യ​വ​സാ​യി​ക​ളാ​ണ് പ​ണം തി​രി​ച്ച​ട​ച്ച​ത്.

സു​പ്രീം​കോ​ട​തി​യി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി​യു​ടെ അ​ധി​കാ​രം സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 4700 കേ​സു​ക​ൾ ഇ​ഡി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.