ആ​ർ​എ​സ്എ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ എ​സ്ഡി​പി​ഐ​ക്ക് ചോ​ർ​ത്തി; പോ​ലീ​സു​കാ​ര​നെ പി​രി​ച്ചു​വി​ട്ടു

07:48 PM Feb 23, 2022 | Deepika.com
ക​രി​മ​ണ്ണൂ​ർ: ആ​ർ​എ​സ്എ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പി​രി​ച്ചു​വി​ട്ടു. ഇ​ടു​ക്കി ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പി.​കെ. അ​ന​സി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​ന​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജ​നു​വ​രി അ​വ​സാ​നം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ശേ​ഖ​രി​ച്ച ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​വ​ര​ങ്ങ​ൾ എ​സ്ഡി​പി​ഐ​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ​യു​ള​ള ആ​രോ​പ​ണം.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തി​യെ​ന്ന പേ​രി​ൽ തൊ​ടു​പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ന​വാ​സി​ന്‍റെ മൊ​ബൈ​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് ശേ​ഖ​രി​ച്ച ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ വാ​ട്ട്സ്ആപ്പ് വ​ഴി ന​ൽ​കി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. തു​ട​ർ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.