ബി​ഹാ​റി​ൽ മു​സ്ലീം യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു, പി​ന്നി​ൽ പ​ശു സം​ര​ക്ഷ​ക​ർ

06:38 PM Feb 23, 2022 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ യു​വാ​വി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ല്ലി​ക്കൊ​ന്നു. പ​ശു സം​ര​ക്ഷ​ക​ർ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് പി​ന്നി​ൽ. സ​മ​സ്തി​പു​ർ ജി​ല്ല​യി​ലെ ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഖ​ലീ​ൽ ആ​ലം ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം അ​ക്ര​മി​ക​ൾ മൃ​ത​ദേ​ഹം പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തു​ട​ർ​ന്നു മൃ​ത​ദേ​ഹ​ത്തി​ൽ ഉ​പ്പ് വി​ത​റി കു​ഴി​ച്ചി​ട്ടു.

മു​ഹ​മ്മ​ദി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​വി​ടെ വ​ച്ചാ​ണ് പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്ത​തെ​ന്നും ഇ​റ​ച്ചി വി​റ്റ​വ​രു​ടെ പേ​രു​ക​ള്‍ പ​റ​യ​ണ​മെ​ന്നും അ​ക്ര​മി സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്.

ജീ​വി​ത​ത്തി​ല്‍ എ​ത്ര​ത്തോ​ളം ബീ​ഫ് ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​റു​ണ്ടോ​യെ​ന്നും സം​ഘം ചോ​ദി​ക്കു​ന്നു​ണ്ട്.