സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രധാന്യം നൽകിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഉള്ളിൽ ഒമ്പത് ഇഞ്ച് ഡിജിറ്റല്‍ ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി കാമറ, ഹെഡ് അപ് ഡിസ്പ്ലേ സ്ക്രീന്‍, പുത്തന്‍ ഓഡിയോ സിസ്റ്റം എന്നിവയൊക്കെയാണ് പുതിയ ബലേനൊയുടെ പ്രധാന സവിശേഷതകൾ.
നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് വീതിയേറിയ മുന്‍ ഗ്രില്ലുമായാണു പുത്തന്‍ ബലേനൊയുടെ വരവ്. നവീകരിച്ച ഡേ ടൈം റണ്ണിംഗ് ലാംപ് സഹിതം പുത്തന്‍ ഹെഡ്ലാമ്പുകളും കാറിലുണ്ട്. പാർശ്വങ്ങളിൽ വിൻഡോ ലൈനിനു ക്രോമിയം സ്പർശം നൽകിയതിനൊപ്പം 10 സ്പോക്ക് അലോയ് വീലിന്റെ രൂപകൽപനയും പരിഷ്കരിച്ചിട്ടുണ്ട്.
നാലു വകഭേദങ്ങളിലായി മാനുവൽ എജിഎസ് പതിപ്പുകളിലെത്തിയ വാഹനത്തിന് എക്സ് ഷോറും വില ആരംഭിക്കുന്നത് 6.35 ലക്ഷം രൂപയിലാണ്.