ന്യൂഡൽഹി: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് നോട്ടീസ്. ബ്ലാസ്റ്റേഴ്സിന്റെ അർജന്റീന താരം ഹോർഗെ പെരേര ഡയസിനാണ് നോട്ടീസ് ലഭിച്ചത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) നോട്ടീസ് അയച്ചിരിക്കുന്നത്.
എടികെ മോഹൻ ബഗാനെതിരായ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിനാണ് നടപടി. മത്സരത്തിൽ പെരേര ഡയസിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കുമ്പോൾ പരിശീലകൻ ഡയസിനെ തിരിരെ വിളിച്ചു.
സമയം നഷ്ടപ്പെടുത്താൻ കളത്തിനു പുറത്തേയ്ക്കു വളരെ പതുക്കെ നടന്നുനീങ്ങിയ ഡയസിനു റഫറി മഞ്ഞക്കാർഡ് നൽകി. പിന്നീട് അവസാന നിമിഷങ്ങളിൽ മത്സരം കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ടച്ച് ലൈൻവിട്ട് പ്രതിഷേധിച്ചതിനാണ് ഡയസിന് ചുവപ്പ് കാർഡ് ലഭിച്ചത്.
കളത്തിലെ മോശം പെരുമാറ്റം; ബ്ലാസ്റ്റേഴ്സ് താരത്തിന് നോട്ടീസ്
02:05 PM Feb 23, 2022 | Deepika.com