ന്യൂഡൽഹി: ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക സംഘത്തിലേക്ക് മുൻ ഇന്ത്യൻ താരം അജിത്ത് അഗാർക്കറും. മുഖ്യപരിശീലകൻ റിക്കി പോണ്ടിംഗ്, ബാറ്റിംഗ് പരിശീലകൻ പ്രവീണ്‍ ആംബ്രേ, ബൗളിംഗ് പരിശീലകൻ ജയിംസ് ഹോപ്സ് എന്നിവർക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുൻ ഓസീസ് ഓൾറൗണ്ടർ ഷെയ്ൻ വാട്സണെയും ഡൽഹി പരിശീലക സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നു.
മുൻപ് 2011-13 കാലഘട്ടത്തിൽ അഗാർക്കർ ഡൽഹി ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്നു. നിലവിൽ കമന്റേറ്ററുടെ റോളിൽ തിളങ്ങുന്ന താരം പുതിയ സീസണ് മുതൽ വീണ്ടും പരിശീലകന്റെ റോളിലേക്ക് മാറുകയാണ്.
ഏകദിനത്തിൽ 288 വിക്കറ്റുകൾ സ്വന്തമാക്കിയ അഗാർക്കർ ടെസ്റ്റിൽ 58 വിക്കറ്റുകളും നേടിയിട്ടുണ്ട്.
അജിത്ത് അഗാർക്കർ ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ
12:48 PM Feb 23, 2022 | Deepika.com