കോട്ടയത്തുനിന്നു കാണാതായ യു​വാ​വ് കൊച്ചിയിൽ മ​രി​ച്ച നി​ല​യി​ല്‍

10:59 AM Feb 23, 2022 | Deepika.com
കൊ​ച്ചി: കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍​നി​ന്നും കാ​ണാ​താ​യ മൊ​ബൈ​ല്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ച്ചി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശി​വ​പു​രം പ​ടു​പാ​റ സു​ബൈ​ദ മ​ന്‍​സി​ലി​ല്‍ അ​സു​റു​ദീ​ന്‍റെ (23) മൃ​ത​ദേ​ഹ​മാ​ണ് മ​റൈ​ന്‍​ഡ്രൈ​വ് സി​എം​എ​ഫ്ആ​ര്‍​ഐ​യ്ക്കു സ​മീ​പ​മു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന​ടു​ത്തു ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ​ത്തി ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​സ​റു​ദീനെ കാ​ണാ​താ​യ​ത്. ജോ​ലി​യു​ടെ ആ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ല്‍ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. യുവാവിനെക്കുറിച്ചു പിന്നീടു വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.