കോലഞ്ചേരി: ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുവയസുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അതേസമയം കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
ആശുപത്രിയിലെ പീഡിയാട്രിക് ഐസിയുവില്‍ തുടരുന്ന കുട്ടി ന്യൂറോ സര്‍ജറി വിഭാഗം ഡോ: ജോബി ജോസിന്റെ മേല്‍നോട്ടത്തിലാണ്. തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണ് മൂന്നു വയസുകാരിയെ ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍ കെ.എസ്. അരുണ്‍ കുമാര്‍ ആശുപതിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നു വയസുകാരിക്ക് പരിക്കേറ്റ സംഭവം; ആരോഗ്യനിലയില്‍ നേരിയ പുരോഗതി
11:16 AM Feb 23, 2022 | Deepika.com