കണ്ണൂർ: പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുന്നോൽ സ്വദേശി നിജിൽദാസ് ആണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണിയാളെന്ന് പോലീസ് കരുതുന്നു.
നേരത്തെ നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് അടക്കം നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങിയെത്തിയയുടൻ വീടിനു മുന്നിൽവച്ചാണ് പതിയിരുന്ന അക്രമി സംഘം ഹരിദാസനെ വെട്ടിവീഴ്ത്തിയത്. കടലിൽ പോയി മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു.
രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്ത്തി. ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
ഹരിദാസൻ വധം: ഒരാൾ കൂടി പിടിയിൽ
10:31 AM Feb 23, 2022 | Deepika.com