കൊച്ചി: നഷ്ടമായത് സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാൽ. ലളിത ചേച്ചിയുമായി ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചു. അസുഖ ബാധിതയായിരുന്നപ്പോൾ നേരിൽ കാണുവാൻ സാധിച്ചില്ലെന്നും വിയോഗം ദുഃഖകരമാണെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
കെപിഎസി ലളിതയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളിൽ സിനിമകളിൽ ചേച്ചിയുമൊത്ത് അഭിനയിക്കാൻ സാധിച്ചത് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു.
വിയോഗം നടുക്കവും തീരാനഷ്ടവുമാണ് ഉണ്ടാക്കുന്നതെന്ന് ടിനി ടോം പറഞ്ഞു. ഫഹദ് ഫാസിൽ, ദിലീപ്, മഞ്ചു പിള്ള, ബാബുരാജ്, സംവിധായകന് ബി.ഉണ്ണികൃഷ്ണന് എന്നിവര്‍ രാത്രി തന്നെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
"നഷ്ടമായത് സ്വന്തം ചേച്ചിയെ': ശബ്ദമിടറി മോഹൻലാൽ
07:26 AM Feb 23, 2022 | Deepika.com