കൊച്ചി: ജീവിതത്തിൽ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി. നടി കെപിഎസി ലളിതയുടെ വേർപാടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവം'-മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കെപിഎസി ലളിതയോടൊപ്പം മമ്മൂട്ടി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. കോട്ടയം കുഞ്ഞച്ചൻ, കനൽക്കാറ്റ്, അമരം, ലൗഡ്സ്പീക്കർ, നസ്രാണി, ഉട്യോപ്പയിലെ രാജാവ്, ബെസ്റ്റ് ആക്ടർ തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. പ്രശസ്ത ചിത്രമായ 'മതിലുകളിൽ' നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെപിഎസി ലളിതായിരുന്നു.
അമൽ നീരദ് സംവിധാനം ചെയ്യുന്ന "ഭീഷ്മ പർവത്തിലാണ്' കെപിഎസി ലളിത മമ്മൂട്ടിയോടൊപ്പം അവസാനമായി വേഷമിട്ടത്.
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായി; ലളിതയുടെ വേർപാടിൽ മമ്മൂട്ടി
07:15 AM Feb 23, 2022 | Deepika.com