ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രഥമ റഷ്യാ സന്ദർശനം ഇന്നു മുതൽ. രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനിടെ അദ്ദേഹം പ്രസി ഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തും.
23 വർഷത്തിനുശേമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. പുടിൻ ഈ വർഷം പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇമ്രാന്റെ സന്ദർശനം ക്ഷണം സ്വീകരിച്ചല്ലെന്നു റിപ്പോർട്ടുണ്ട്. ഇമ്രാനാണു സന്ദർശനത്തിനു താത്പര്യം പ്രകടിപ്പിച്ചത്.
ഇമ്രാൻ ഖാൻ റഷ്യയിലേക്ക്; പുടിനുമായി ചർച്ച നടത്തും
06:47 AM Feb 23, 2022 | Deepika.com