ശി​വ​മൊ​ഗ​യി​ലെ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണം: നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

11:20 PM Feb 22, 2022 | Deepika.com
ശി​വ​മൊ​ഗ: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മൊ​ഗ​യി​ൽ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടുത്ത​വ​രി​ൽ നാ​ലു പേ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കാ​ഷി​ഫ്, നാ​ദിം, ആ​സി​ഫ്, റി​ഹാ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ​ല്ലാം മു​പ്പ​തു​വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. ഇ​വ​രു​ൾ​പ്പെ​ടെ 12 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി ശി​വ​മൊ​ഗ ടൗ​ണി​ലെ ഭാ​ര​തി​ന​ഗ​റി​ലു​ള്ള വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഹ​ർ​ഷ​യെ കാ​റി​ൽ പി​ന്തു​ട​ർ​ന്ന അ​ക്ര​മി​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ഴു​പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. എ​ല്ലാ​വ​രെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യി എ​ഡി​ജി​പി സി. ​പ്ര​താ​പ് റെ​ഡ്ഢി പ​റ​ഞ്ഞു.