ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് കി​ട്ടി​യ​ത് സ്വ​ന്തം വോ​ട്ട് മാ​ത്രം, വീ​ട്ടു​കാ​ർ പോ​ലും!

09:36 PM Feb 22, 2022 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മൊ​ന്നും ഇ​ത്ത​വ​ണ​യു​മി​ല്ല. അ​ന്തി​മ ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ ഭ​ര​ണ ക​ക്ഷി​യാ​യ ഡി​എം​കെ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ, ഈ​റോ​ഡി​ലെ ഭ​വാ​നി​സാ​ഗ​ര്‍ ടൗ​ണ്‍ പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ന​രേ​ന്ദ്ര​ന് കി​ട്ടി​യ വോ​ട്ടി​ന്‍റെ എ​ണ്ണം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചി​രി പ​ട​ര്‍​ത്തു​ക​യാ​ണ്. ഒ​രു വോ​ട്ട് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്.

ആ​രും ത​നി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ന്നും എ​ല്ലാ​വ​രും ത​ന്നെ പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഫ​ലം പു​റ​ത്തു​വ​ന്ന ശേ​ഷം ന​രേ​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന​രേ​ന്ദ്ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ നാ​ട്ടു​കാ​രോ പാ​ര്‍​ട്ടി​ക്കാ​രോ എ​ന്തി​ന് സ്വ​ന്തം വീ​ട്ടു​കാ​രോ പോ​ലും ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്തി​ട്ടി​ല്ല.