സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം: സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്

06:23 PM Feb 22, 2022 | Deepika.com
ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശേ​രി ന്യൂ​മാ​ഹി​യി​ൽ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രി​ദാ​സ​നോ​ടു​ള്ള രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കും കൊ​ല​യി​ലേ​ക്കും ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

ഇ​തു​വ​രെ ഹ​രി​ദാ​സി​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് പു​റ​ത്തു​വി​ട്ട പ​ത്ര​കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജോ​​​ലി ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​യു​​​ട​​​ൻ വീ​​​ടി​​​നു മു​​​ന്നി​​​ൽ​​​വ​​​ച്ചാ​​​ണ് പ​​​തി​​​യി​​​രു​​​ന്ന അ​​​ക്ര​​​മി സം​​​ഘം ഹ​​​രി​​​ദാ​​​സ​​​നെ വെ​​​ട്ടി​​​വീ​​​ഴ്ത്തി​​​യ​​​ത്. ഉ​​​ട​​​ൻ ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ഇ​​​ട​​​തു​​​കാ​​​ൽ വെ​​​ട്ടി​​​മാ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. കാ​​​ൽ പി​​​ന്നീ​​​ട് പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ഴെ​​​വ​​​യ​​​ൽ പ്ര​​​ദേ​​​ശ​​​ത്തെ ഉ​​​ത്സ​​​സ്ഥ​​​ല​​​ത്ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഉ​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന് ലഭിച്ച വി​​​വ​​​രം.