പെ​ഗ​സ​സ്: ഹ​ർ​ജി സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

02:31 PM Feb 22, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പെ​ഗ​സ​സ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ കേ​സി​ൽ കോ​ട​തി​യി​ൽ വാ​ദി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കും. ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ എ.​എ​സ് ബൊ​പ്പ​ണ്ണ, ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

ഇ​തി​നി​ടെ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ൺ ചോ​ർ​ത്ത​ലു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സാ​ങ്കേ​തി​ക സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സു​പ്രീം കോ​ട​തി​യ്ക്ക് കൈ​മാ​റി. പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നാ​ണ് മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച​ത്.