ഉന: ഹിമാചൽപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഹിമാചലിലെ ഉനയിൽ തഹ്ലിവാൽ ഇൻഡസ്ട്രിയൽ ഏരിയായിലായിരുന്നു സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേർക്ക് ഗുരുതര പൊള്ളലാണ് ഏറ്റിരിക്കുന്നത്. പടക്കങ്ങൾ പായ്ക്ക് ചെയ്യുന്ന ഫാക്ടറിയിലാണ് അപകടം ഉണ്ടായത്.
ഹിമാചൽപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; ഏഴു പേർ മരിച്ചു
02:09 PM Feb 22, 2022 | Deepika.com