ഐ​സ​ക്കി​ന്‍റെ പോ​സ്റ്റി​ൽ രാഷ്‌ട്രീ​യ​മി​ല്ല; മാ​ധ്യ​മ​ങ്ങ​ൾ ക​ഥ മെ​ന​യു​ക​യാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

02:03 PM Feb 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി മാ​ധ്യ​മ​ങ്ങ​ൾ ക​ഥ മെ​ന​യു​ക​യാ​ണെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. ഐ​സ​ക്കി​ന്‍റെ പോ​സ്റ്റി​ല്‍ രാ​ഷ്‌ട്രീ​യ​മി​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍ ക​ഥ​യു​ണ്ടാ​ക്കു​ക​യാ​ണ്. മു​സ്‌​ലിം ലീ​ഗ് യു​ഡി​എ​ഫ് വി​ടു​ന്ന പ്ര​ശ്‌​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ങ്ങ​ള്‍ ക​ഥ​യു​ണ്ടാ​ക്കു​ന്ന​തി​ന് ന​മ്മ​ളെ​ന്തു ചെ​യ്യാ​നാ. ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​ന്നെ​പ്പ​റ്റി മാ​ത്ര​മ​ല്ല​ല്ലോ...​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലേ​ത് ച​രി​ത്രം പ​റ​യു​ന്ന​ത​ല്ലേ. ഉ​മ്മ​ന്‍​ ചാ​ണ്ടി​യെ​പ്പ​റ്റി പ​റ​ഞ്ഞി​ട്ടു​ണ്ട്, മു​നീ​റി​നെ​പ്പ​റ്റി പ​റ​ഞ്ഞി​ട്ടു​ണ്ട്. വേ​റെ പ​ല​രെ​പ്പ​റ്റി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ല്‍ രാഷ്‌ട്രീ​യ​മി​ല്ല- കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന്‍റെ ന​യം ഒ​രു കാ​ല​ത്തും നെ​ഗ​റ്റീ​വ് ആ​യി​ട്ടി​ല്ല. ക്രി​യാ​ത്മ​ക​മാ​യി​രു​ന്നു. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ല്‍ ലീ​ഗ് ഉ​റ​ച്ചു നി​ല്‍​ക്കും. ലീ​ഗി​ന് വാ​ക്ക് ഒ​ന്നേ​യു​ള്ളൂ, പ്ര​വൃ​ത്തി ഒ​ന്നേ​യു​ള്ളൂ. അ​ന്ത​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് മു​സ്‌​ലിം ലീ​ഗ്. അ​തു​കൊ​ണ്ട് ഭ​ര​ണ​ത്തി​ല്‍ വ​രു​ന്ന മെ​റി​റ്റും ഡീ​മെ​റി​റ്റും ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ള്‍, അ​ത് ചാ​യ്‌​വ് ആ​ണെ​ന്നൊ​ക്കെ വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് അ​ബ​ദ്ധ​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.