അ​മാ​ന്ത​മ​രു​ത്, ഉ​ട​ൻ മ​ട​ങ്ങ​ണം; യു​ക്രെ​യ്നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി

12:50 PM Feb 22, 2022 | Deepika.com
കീ​വ്: സം​ഘ​ർ​ഷം വ​ർ​ധി​ച്ച​തോ​ടെ യു​ക്രെ​യ്നി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ത്ര​യും വേ​ഗം അ​വി​ടം വി​ട​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ‌ ഉ​ട​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു.

മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സം​ബ​ന്ധി​ച്ച് അ​റി​യാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് ധാ​രാ​ളം വി​ളി എ​ത്തു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ, നേ​ര​ത്തെ അ​റി​യി​ച്ച​തു​പോ​ലെ, ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി എം​ബ​സി നി​ര​ന്ത​രം ആ​ശ​യ​വി​ന​മ​യം ന​ട​ത്തി​വ​രി​ക​യാ​ണ്. എ​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കാ​തെ സു​ര​ക്ഷ​യെ ക​രു​തി യു​ക്രെ​യ്ൻ വി​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ട് നി​ർ​ദേ​ശി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. മൂ​ന്നാ​മ​ത്തെ മു​ന്ന​റി​യി​പ്പാ​ണ് എം​ബ​സി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ൽ അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത​വ​രും വി​ദ്യാ​ർ​ഥി​ക​ളും ല​ഭ്യ​മാ​യ യാ​ത്രാ വി​മാ​ന, ചാ​ർ​ട്ട​ർ സ​ർ​വീ​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​വ​ര​വ​രു​ടെ ക​രാ​റു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. എം​ബ​സി​യു​ടെ വെ​ബ്സൈ​റ്റ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളും നി​രീ​ക്ഷി​ക്കു​ക. റ​ഷ്യ ഏ​തു നി​മി​ഷ​വും യു​ക്രെ​യ്നെ ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.