എ​ഴു​ന്ന​ള്ളി​യ​ത് അ​റി​ഞ്ഞി​ല്ല; ശി​വ​ശ​ങ്ക​റി​ന്‍റെ പു​സ്ത​കം അ​നു​മ​തി​യി​ല്ലാ​തെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

11:53 AM Feb 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​ർ പു​സ്ത​ക​മെ​ഴു​തി​യ​ത് മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ സ​ഭ​യെ അ​റി​യി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി.

അ​ഖി​ലേ​ന്ത്യാ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പു​സ്ത​ക​മെ​ഴു​താ​ന്‍ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം അ​ട​ക്കം ചൂ​ണ്ടി കാ​ണി​ച്ചാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നു അ​നു​മ​തി വാ​ങ്ങേ​ണ്ട​ത്. അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​ക​മെ​ഴു​തി​യാ​ൽ സ​ർ​വീ​സ് ച​ട്ട​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി സ​ർ​ക്കാ​രി​നു അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാം.

അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​കം എ​ഴു​തി​യ​തി​ന് മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ കു​ടു​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യെ​ന്നാ​ണ് അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന എ​ന്ന ആ​ത്മ​ക​ഥ​യി​ല്‍ എം.​ശി​വ​ശ​ങ്ക​ര്‍ പ​റ​യു​ന്ന​ത്.