ലോ​കാ​യു​ക്ത: അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു അ​നു​മ​തി നി​ഷേ​ധി​ച്ചു, പ്ര​തി​പ​ക്ഷം സ​ഭ​വി​ട്ടു

11:32 AM Feb 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി​ക്കാ​യി ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​തി​നെ​തി​രാ​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. നി​രാ​ക​ര​ണ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​താ​ണ് ശ​രി​യാ​യ ന​ട​പ​ടി​യെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര പ്ര​മേ​യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ബി​ൽ അ​വ​ത​ര​ണ വേ​ള​യി​ൽ നി​രാ​ക​ര​ണ പ്ര​മേ​യം കൊ​ണ്ടു​വ​രാ​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.

ലോ​കാ​യു​ക്ത നി​യ​മ​ത്തെ ഇ​ട​തു സ​ർ​ക്കാ​ർ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ആ​രോ​പി​ച്ചു. ഇഷ്ടക്കാരെ സംരക്ഷിക്കാൻ നിയമത്തെ ദുർബലപ്പെടുത്തി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്ങും ഇ​ത്ത​ര​ത്തി​ൽ നി​യ​മം ഇ​ല്ലെ​ന്നാ​ണ് വാ​ദ​മെ​ങ്കി​ൽ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഓ​ർ​ഡി​ന​ൻ​സി​നെ ചൊ​ല്ല ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ വാ​ക്പോ​ര് ന​ട​ത്തി. എ​ല്ലാ മേ​ഖ​ല​യി​ലും അ​ടി​മു​ടി അ​ഴി​മ തി​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ പ്ര​തി​പ​ക്ഷം, അ​ഴി​മ​തി കേ​സു​ക​ളി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​നാ​ണ് തി​ടു​ക്ക​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.

അ​ഴി​മ​തി വി​രു​ദ്ധ സം​വി​ധാ​നം ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്നു അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി. ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട ഓ​ർ​ഡി​ന​ൻ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തെ​റ്റാ​യ കീ​ഴ്വ​ഴ​ക്ക​മാ​ണെ​ന്നു നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ് മ​റു​പ​ടി ന​ൽ​കി.

ലോ​കാ​യു​ക്ത നി​യ​മ​ത്തി​ലെ 14-ാം വ​കു​പ്പ് വി​ചി​ത്ര​മാ​ണ്. രാ​ജ്യ​ത്ത് ഒ​രി​ട​ത്തും ഇ​ല്ലാ​ത്ത നി​യ​മ​മാ​യി​രു​ന്നു ഇ​തെ​ന്നും അ​തി​നാ​ലാ​ണ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.