സൂറത്ത്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
സൂറത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള പല്‍സാന ടൗണിലാണ് സംഭവം. പ്രതിയുടെ വീടിന് സമീപമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയമാണ് പ്രതി പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം മനസിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപമുള്ള ഒരു കെട്ടിടത്തിന്റെ മുറിയില്‍ നിന്നും കുട്ടിയ അബോധാവസ്ഥയില്‍ കണ്ടെത്തി. ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു കുട്ടി.
കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ദയാറാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ മാത്രമാണോ അതോ വേറെയും ആളുകള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതി പിടിയിൽ
11:14 AM Feb 22, 2022 | Deepika.com