ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് : അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

10:53 AM Feb 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി​ക്കാ​യി ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. അ​ഴി​മ​തി വി​രു​ദ്ധ സം​വി​ധാ​നം ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്നു അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ കുറ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​ത്. ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട ഓ​ർഡി​ന​ൻ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തെ​റ്റാ​യ കീ​ഴ്വ​ഴ​ക്ക​മാ​ണെ​ന്നു നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ് മ​റു​പ​ടി ന​ൽ​കി.

ലോ​കാ​യു​ക്ത നി​യ​മ​ത്തി​ലെ 14-ാം വ​കു​പ്പ് വിചി​ത്ര​മാ​ണ്. രാ​ജ്യ​ത്ത് ഒ​രി​ട​ത്തും ഇ​ല്ലാ​ത്ത നി​യ​മ​മാ​യി​രു​ന്നു ഇ​തെ​ന്നും അ​തി​നാ​ലാ​ണ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.

നി​രാ​ക​ര​ണ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​താ​ണ് ശ​രി​യാ​യ ന​ട​പ​ടി​യെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​ല്ലാ മേ​ഖ​ല​യി​ലും അ​ടി​മു​ടി അ​ഴി​മ തി​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ പ്ര​തി​പ​ക്ഷം, അ​ഴി​മ​തി കേ​സു​ക​ളി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​നാ​ണ് തി​ടു​ക്ക​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.