മു​ൻ ഡി​ജി​പി ശ്രീ​ലേ​ഖ പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ല : മു​ഖ്യ​മ​ന്ത്രി

10:43 AM Feb 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​ർ സ​ർ​വീ​സി​ലി​രു​ന്ന​പ്പോ​ൾ ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​റ​യേ​ണ്ട​ത് ശ്രീ​ലേ​ഖ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ശ്രീ​ലേ​ഖ​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ല. ഏ​തൊ​രു ഐ​പി​എ​സ് ഓ​ഫീ​സ​ർ​ക്കും ഉ​ണ്ടാ​കാ​വു​ന്ന ആ​ഗ്ര​ഹ​മാ​ണ് അ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ത് സ്വ​ഭാ​വി​കം. എ​ന്നാ​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും തെ​റ്റാ​യ സ​മീ​പ​നം ഉ​ണ്ടാ​യ​താ​യി അ​വ​ർ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ന്‍റെ സ​ർ​വീ​സ് കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ത​നി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് ശ്രീ​ലേ​ഖ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്.