ഇസ്ലാമാബാദ്: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്മാന് ഖാന് അടക്കമുള്ളവര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരമാണ് റിപ്പോർട്ട്.
പാക്കിസ്ഥാനി പൗരന്മാരുമായി ബന്ധമുള്ള 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തായത്. ഉന്നത രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും അടക്കം കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചതായാണ് വിവരം. സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിലെ മുജാഹിദീനികളെ പിന്തുണയ്ക്കാന്‍ കോടിക്കണക്കിന് ഡോളര്‍ യുഎസും സൗദിയും അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റഹ്മാന് ഖാന് സഹായമായി ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
1979 മുതല്‍ 87 വവരെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവനായിരുന്നു അക്തര്‍ അബ്ദുര്‍ റഹ്മാന് ഖാൻ.
സ്വിസ് ബാങ്കിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം; ഐഎസ്ഐ മുൻ തലവൻ അടക്കം വെട്ടിൽ
01:33 AM Feb 22, 2022 | Deepika.com