കൊച്ചി: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. എട്ടു സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
നാലുപേര്‍ പകലും നാലുപേര്‍ രാത്രിയിലും ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തില്‍ ഇവരെ നിയമിക്കാനാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ജസ്റ്റീസ് സതീഷ് നൈനാന് നിര്‍ദേശം നല്‍കിയത്. ഇതു നടപ്പാക്കി 23നകം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ പറയുന്നു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ എണ്ണമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് എത്ര സെക്യൂരിറ്റി ജീവനക്കാര്‍ വേണമെന്നു വ്യക്തമാക്കി കോഴിക്കോട് ജില്ലാ ജഡ്ജി അധ്യക്ഷനായ നിരീക്ഷണസമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ പറയുന്നു.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണം: ഹൈക്കോടതി
11:20 PM Feb 21, 2022 | Deepika.com