കോട്ടയം: താഴത്തങ്ങാടി അറുപറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വെള്ളത്തിൽ വീണു മുങ്ങിമരിച്ചു. താഴത്തങ്ങാടി അറുപറയിൽ പ്രവർത്തിക്കുന്ന അൽ അമീൻ എന്ന ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ കളിയിക്കാവിള സ്വദേശി അജി (34) ആണ് മരിച്ചത്.
അഗ്നിരക്ഷാ സേനയുടെ സ്കൂബാ ഡൈവിംഗ് സംഘം എത്തിയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
07:36 PM Feb 21, 2022 | Deepika.com