ര​ണ്ടാ​ന​ച്ഛ​ന്‍റെ മ​ർ​ദ​ന​മേ​റ്റ ര​ണ്ട് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്; കൈ​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ൽ

02:39 PM Feb 21, 2022 | Deepika.com
കൊ​ച്ചി: കൊച്ചി തൃക്കാക്കര തെങ്ങോട്ട് ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ ര​ണ്ട് വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ട്. കൈ​ക​ള്‍ ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യും അ​മ്മൂ​മ്മ​യും പ​റ​യു​ന്ന​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ മൊ​ഴി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.