സി​പി​എ​മ്മും ബി​ജെ​പി​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പാ​ർ​ട്ടി​ക​ൾ: കെ.​സു​ധാ​ക​ര​ൻ

01:36 PM Feb 21, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളാ​ണ് ബി​ജെ​പി​യും സി​പി​എ​മ്മു​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ലെ രാഷ്‌ട്രീ​​യ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ട്ടി​യാ​ൽ കൊ​ടു​ക്കു​മെ​ന്ന രാഷ്‌ട്രീ​യ നി​ല​പാ​ടാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളും വ​ച്ച് പു​ല​ർ​ത്തു​ന്ന​ത്. സി​പി​എം നേ​താ​ക്ക​ളും പ്ര​സ്താ​വ​ന​ക​ൾ കേ​ട്ടാ​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ണ് അ​വ​രെ​ന്ന് തോ​ന്നും. എ​ത്ര​മാ​ത്രം ആ​ളു​ക​ളെ​യാ​ണ് അ​വ​ർ കൊ​ന്നു ത​ള്ളി​യി​രി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

സം​സ്ഥാ​ന​ത്തു പോ​ലീ​സ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ഇ​ല്ലാ​ത്ത സം​സ്ഥാ​നം പോ​ലെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.