ഗോ​കു​ലം ഗോ​പാ​ല​ന് വ​ഞ്ചി​ച്ച ച​രി​ത്രം മാ​ത്രം: വെ​ള്ളാ​പ്പ​ള്ളി

12:57 PM Feb 21, 2022 | Deepika.com
ആ​ല​പ്പു​ഴ: ത​ന്‍റെ പാ​ള​യ​ത്തി​ലേ​ക്ക് സു​ഭാ​ഷ് വാ​സു തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഗോ​കു​ലം ഗോ​പാ​ല​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഗോ​പാ​ല​ന് വ​ഞ്ചി​ച്ച ച​രി​ത്രം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.

എ​ല്ലാ കാ​ല​വും ഓ​രോ ശ​കു​നി​മാ​രെ മു​ന്നി​ൽ​നി​ർ​ത്തി ക​ളി​ക്കും. ഒ​ടു​വി​ൽ അ​ദ്ദേ​ഹം തോ​ൽ​ക്കും. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​കാ​യ​ണെ​ന്നും സു​ഭാ​ഷ് വാ​സു​വി​ന് മാ​ത്ര​മ​ല്ല ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും വ​രാ​നും പോ​കാ​നും ക​ഴി​യു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി​യാ​ണ് ശ​രി​യെ​ന്ന് നി​ല​പാ​ടു​മാ​യി സു​ഭാ​ഷ് വാ​സു രം​ഗ​ത്തെ​ത്തി​യ​ത്. ഗോ​കു​ലം ഗോ​പാ​ല​ൻ ത​ന്നെ പ​റ​ഞ്ഞ് പ​റ്റി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി​ക്കും മ​ക​ൻ തു​ഷാ​റി​നു​മെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും സു​ഭാ​ഷ് വാ​സു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.