ഹ​രി​ദാ​സി​ന്‍റെ കൊ​ല​പാ​ത​കം ബി​ജെ​പി-​ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ: കോ​ടി​യേ​രി

12:21 PM Feb 21, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ ഹ​രി​ദാസി​ന്‍റെ കൊ​ല​പാ​ത​കം ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി​ ബാ​ല​കൃ​ഷ്ണ​ന്‍. ആ​ർ​എ​സ്എ​സ് - ബി​ജെ​പി കാ​പാ​ലി​ക​ർ അ​ഭ​യ കേ​ന്ദ്ര​മാ​യ വീ​ട്ട​ക​ങ്ങ​ളി​ൽ ക​യ​റി​യും കൊ​ല​പാ​ത​കം ന​ട​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വും ഇ​ല്ലാ​താ​ക്കു​വാ​നു​ള്ള നി​ർ​ദ്ദേ​ശ​മാ​ണ് ക്രി​മി​ന​ലു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള ഗൂ​ഡാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്ത​ണം. അ​രും​കൊ​ല ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.