തലശേരി: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം. തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലുമാണ് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് തലശേരി ന്യൂ മാഹിക്ക് സമീപം സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു വെട്ടേറ്റത്.
വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്പിൽ വച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന് സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് പുന്നോലിൽ സിപിഎം-ബിജെപി സംഘർഷമുണ്ടായിരുന്നു. ഉത്സവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് ഹർത്താൽ
07:48 AM Feb 21, 2022 | Deepika.com