ഇന്നു മുതൽ സ്കൂളുകളിൽ മുഴുവൻസമയ ക്ലാസ്

07:36 AM Feb 21, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 47 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നു സ്‌​കൂ​ളു​ക​ളി​ലെ​ത്തും.

ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ 38 ല​ക്ഷ​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഏ​ഴ​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​റു​പ​ത്തി ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​മാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്തെ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ൾ​ക്കും ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ ബാ​ധ​ക​മാ​ണ്.

പൊ​തു​വി​ദ്യാ​ഭ്യാ​സ - ആ​രോ​ഗ്യ - ഗ​താ​ഗ​ത - ത​ദ്ദേ​ശ ഭ​ര​ണ - ആ​ഭ്യ​ന്ത​ര വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.