നൈ​ജ​റി​ൽ നൈ​ജീ​രി​യ​ൻ വ്യോ​മാ​ക്ര​മ​ണം; ഏ​ഴു കു​ട്ടി​ക​ൾ മ​രി​ച്ചു

07:01 AM Feb 21, 2022 | Deepika.com
നി​യാ​മേ: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജ​റി​ൽ നൈ​ജീ​രി​യ​ൻ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു കു​ട്ടി​ക​ൾ മ​രി​ച്ചു. കൊ​ള്ള​ക്കാ​രെ ല​ക്ഷ്യമി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് നൈ​ജ​റി​ലെ മാ​റാ​ഡി മേ​ഖ​ല ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ന​ച്ചാ​ഡെ ഗ്രാ​മ​ത്തി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ചൈ​ബൗ അ​ബൂ​ബ​ക്ക​ർ സ്റ്റേ​റ്റ് മീ​ഡി​യ​യോ​ട് പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്രമ​ണ​മു​ണ്ടാ​യ​ത്. നാ​ല് പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് മ​രി​ച്ച​തെ​ന്നും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നൈ​ജീ​രി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.