എ​ത്തി​ഹാ​ദ് റെ​യി​ൽ പ​ദ്ധ​തി: അ​ബു​ദാ​ബി​യി​ൽ മേ​ൽ​പ്പാ​ല നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

06:31 AM Feb 21, 2022 | Deepika.com
അ​ബു​ദാ​ബി: എ​ത്തി​ഹാ​ദ് റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ പ​ണി പൂ​ര്‍​ത്തി​യാ​യി. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ല്‍ ശൃം​ഖ​ലാ​പ​ദ്ധ​തി​യാ​ണി​ത്.

അ​ബു​ദാ​ബി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യാ​യ താ​രി​ഫി​ല്‍ നി​ന്ന് ഉ​ള്‍​പ്ര​ദേ​ശ​മാ​യ സെ​യ്ഹ് ഷു​ഐ​ബ് വ​രെ​യു​ള്ള 216 കി​ലോ​മീ​റ്റ​ര്‍ പാ​ത​യി​ലെ മേ​ല്‍​പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ഇ​തോ​ടെ വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​നാ​വും.

ഫു​ജൈ​റ, റാ​സ​ല്‍​ഖൈ​മ, ഷാ​ര്‍​ജ, ദു​ബാ​യ്, ജ​ബ​ല്‍​അ​ലി, ഖാ​ലി​ദ് തു​റ​മു​ഖ​ങ്ങ​ൾ, കി​സാ​ഡ് മു​സ​ഫ വ​ഴി ഗു​വൈ​ഫ​ത് വ​രെ​യാ​ണ് പാ​ത.