ചോ​ദി​ച്ച പ​ണം ന​ൽ​കി​യി​ല്ല; 55-കാ​രി​യെ മ​ക​ളും സു​ഹൃ​ത്തും ചേ​ർ​ന്നു കൊ​ന്നു

05:21 AM Feb 21, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ 55 വ​യ​സു​കാ​രി​യെ മ​ക​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ന്നു. സു​ധ റാ​ണി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ സുധ​യു​ടെ മ​ക​ൾ ദേ​വ​യാ​നി (24), സു​ഹൃ​ത്ത് കാ​ർ​ത്തി​ക് ചൗ​ഹാ​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ലപാ​ത​ക​മെ​ന്ന് ദേ​വ​യാ​നി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സു​ധ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു ചു​റ്റും പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ജ്ഞാ​ത​രാ​യ ര​ണ്ട് പേ​ർ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യെ​ന്നും അ​തി​നു​ശേ​ഷം അ​മ്മ​യെ കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് ദേ​വ​യാ​നി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ മ​ക​ൾ പ​റ​ഞ്ഞ​ത് നു​ണ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ദേ​വ​യാ​നി​യെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​ർ കൃ​ത്യം സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു.